പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽക്കർ സൽമാൻ വേഷമിടുന്ന ചലച്ചിത്രം കുറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു. ദുൽക്കറിന്റെ ജന്മദിനമായ ഇന്ന് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ഒപ്പം ദുൽക്കറിന് ശ്രീനാഥ് പിറന്നാളാശംസകളും അറിയിച്ചു.
സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതില്‍ ശ്രദ്ധേയം.ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക