ഉപജീവനത്തിനായി മൽസ്യവില്പന നടത്തിയ ഹനാൻ എന്ന പെൺകുട്ടിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസി മലയാളിയായ ജോയി മുണ്ടക്കാടൻ. കുവൈറ്റിലെ മലയാളി സാംസ്കാരിക പ്രവർത്തകനായ ജോയി ഹനാന് വീടുനൽകാനായി അഞ്ച് സെന്റ് സ്ഥലം നൽകും.
ഹനാന് വീട് വയ്ക്കാനുള്ള സഹായം നല്കാന് സുമനസുകള്‍ തയ്യാറാകണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭ്യര്‍ത്ഥനയെ തുടർന്നാണ് ജോയി മുണ്ടക്കാടൻ ഈ നന്മ ചെയ്യാൻ തയ്യാറായത്. വീട് പണിയാന്‍ സ്ഥലം നല്‍കാമെന്ന് ജോയി മുണ്ടക്കാടന്‍ രമേശ് ചെന്നിത്തലയെ അറിയിക്കുകയായിരുന്നു. ഹനാന് പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ പോയി വരാനുളള സൗകര്യം പരിഗണിച്ച് പാല രാമപുരത്ത് അന്ത്യാളത്ത് അഞ്ച് സെന്റ് ഭൂമി നല്‍കാനാണ് ജോയി മുണ്ടക്കാടന്‍ സന്നദ്ധമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക