മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതമായി തുടരവേ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നു. ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നും ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
കരുണാനിധി ചികിത്സായിൽ കഴിയുന്ന കാവേരി ആശുപത്രിയിൽ അടുത്ത ബന്ധുക്കളെല്ലാം എത്തിൿചേർന്നിട്ടുണ്ട്. ആയിരക്കണക്കിന് ഡി എം കെ പ്രവർത്തകരാണ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. അതേസമയം ചെന്നൈയിലൊട്ടാകെ കടുത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക