മലയാളത്തിലെ പ്രശസ്ത ഗസൽ ഗായകൻ ഉമ്ബായി എന്ന പി.എ. ഇബ്രാഹിം അന്തരിച്ചു. 68 വയസായിരുന്നു. വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കാൻസർ ചികിത്സയിലായിരുന്നു.
നിരവധി ഗസല്‍ ആല്‍ബങ്ങളില്‍ പാടിയിട്ടുള്ള ഉമ്ബായി സംഗീത സംവിധായകന് എം. ജയചന്ദ്രനുമായി ചേര്‍ന്ന് നോവല്‍ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. ഒഎന്‍വി കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്ബായി ശബ്ദാവിഷ്കാരം നല്കിയ ആല്‍ബം ‘പാടുക സൈഗാള്‍ പാടുക’ ഇന്നും ശ്രോതാക്കളുടെ ഹിറ്റ് ലിസ്റ്റില്‍ മുന്നിലാണ്.
12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. പഴയ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ക്കും ഉമ്ബായി തന്റേതായ ഗസല്‍ ആലാപന ശൈലിയിലൂടെ പുതിയ ആവിഷ്കാരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക