ഓണത്തോടനബന്ധിച്ച് അന്ത്യോദയ അന്നയോജന പദ്ധതിയിൽ പെട്ട സംസ്ഥാനത്തെ 5.95 ലക്ഷം പേർക്ക് സൗജന്യ ഓണക്കിറ്റ് നല്കാൻ മാത്രിസഭായോഗത്തിൽ തീരുമാനമായി.
ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപ ചെലവ് വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക