കേരളത്തിലെ ആദ്യ കാർഷിക ഭക്ഷ്യസംസ്കരണ ചെറുകിട വ്യവസായ രംഗത്തെ ഇൻകുബേഷൻ സെന്ററായ അഗ്രോപാർക്ക് കാർഷിക ഭക്ഷ്യ സംസ്കരണ രംഗത്തെ സ്റ്റാർട്ടപ്പ് സംരംഭകർക്കായി ഏർപ്പെടുത്തിയ അഗ്രിപ്രണർ അവാർഡ് 2018 നോമിനേഷനുകൾ ക്ഷണിക്കുന്നു.
കാർഷിക മൂല്യവർദ്ധിത ഉൽപന്നനിർമ്മാണം, ഭക്ഷ്യസംസ്കരണ വ്യവസായം, ചെറുകിടവ്യവസായം, കാർഷിക അനുബന്ധ വനിതാ സംരംഭം എന്നിവയിലെ നൂതനമായ ആശയങ്ങൾ പ്രാവർത്തികമാക്കിയ സ്റ്റാർട്ടപ്പ് സംരംഭകർക്കാണ് അവാർഡുകൾ നൽകുന്നത്.
കൂടാതെ സംരംഭക രംഗത്തെ മികച്ച പരിശീലന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സ്ഥാപനം. സംരംഭക സൗഹൃദ ഡിപ്പാർട്മെൻറ് സ്റ്റാർട്ടപ്പ് സംരംഭകർക്ക് സഹായമായി മാറിയ മികച്ച മെന്റെർ എന്നിവരെയും ആദരിക്കും.
ടി കാറ്റഗറികളിൽ അവാർഡിന് പരിഗണിക്കുന്നതിനുള്ള നോമിനേഷനുകൾ 2018 സെപ്റ്റംബർ 15 ന് മുൻപായി അഗ്രോപാർക്കിന്റെ പിറവം ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ, ഇമെയിൽ വഴിയോ സമർപ്പിക്കാം.
കൃഷി വിജ്ഞാനകേന്ദ്ര സീനിയർ സയന്റിസ്റ്റ് ഡോ:ഷിനോജ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ ഡോ: ബിൻസി തോമസ്, ശ്രീ: സുധീർ ബാബു എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തുക.
കാർഷിക-ഭക്ഷ്യ സംസ്കരണ മേഖലയിലെ സ്റ്റാർട്ടപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടി അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ചെയർമാൻ ബൈജു നെടുംങ്കേരി പറഞ്ഞു.
ഇ-മെയിൽ : [email protected] ഫോൺ : 0485-2242310
പ്രതികരിക്കാൻ ഇവിടെ എഴുതുക