സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വെള്ളിയാഴ്ച രാത്രി കുറച്ചു സമയത്തേക്ക് നിലച്ചു. ഇന്ത്യന്‍ സമയം രാത്രി 9.43 ഓടെയാണ് ഫേസ്ബുക്കിന്റെ പ്രവർത്തനം നിലച്ചത്.
കമ്പ്യൂട്ടറിൽ ലോഗിന്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ശൂന്യമായ സ്ക്രീനാണ് ദൃശ്യമായത്. ചിലര്‍ക്ക് Sorry, Something went wrong എന്ന സന്ദേശവും ദൃശ്യമായിരുന്നു. മൊബൈൽ ഉടയോഗിക്കുന്നവർക്കും പ്രശ്നം നേരിട്ടു.
സൈറ്റ് ലഭ്യമല്ലതായതോടെ കാരണം തിരക്കി ട്വിറ്ററില്‍ നിരവധി പേരെത്തി. ആഗോളവ്യാപകമായി ഈ പ്രശ്നം നേരിട്ടുവെന്നാണ് ട്വിറ്ററിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ 15 മിനിട്ടുകള്‍ക്ക് ശേഷം സൈറ്റ് പുനസ്ഥാപിക്കപ്പെട്ടു. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും ഫേസ്ബുക്ക് ഇതേപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക