താജ് മഹൽ അടക്കമുള്ള ചരിത്ര സ്മാരകങ്ങളുടെ പ്രവേശന ഫീസ് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വർധിപ്പിച്ചു. പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
പുതുക്കിയ നിരക്ക് പ്രകാരം ആഭ്യന്തര സഞ്ചാരികള്‍ക്ക് 10 രൂപയും വിദേശ സഞ്ചാരികള്‍ 100 രൂപയും അധികമായി നല്‍കണം. അങ്ങനെ വരുമ്പോൾ ഇനിമുതല്‍ സ്വദേശികള്‍ 50 രൂപയും, വിദേശികള്‍ 1100 രൂപയും സന്ദര്‍ശക ഫീസായി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക