രാജ്യസഭാ ഉപാധ്യക്ഷനായി എൻ ഡി എ യുടെ ഹരിവൻഷ് നാരായണ്‍ സിങ് തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് ഹരിവൻഷ് പരാജയപ്പെടുത്തിയത്.
വൈ.എസ്.ആര് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബിജെഡിയും ടിആര്‍എസും എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. ബിജെഡി നേതാവ് ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കുമായി ഉണ്ടാക്കിയ ധാരണയാണു സര്‍ക്കാരിന് തുണയായത്.
മുന്‍ മാധ്യമപ്രവര്‍ത്തനും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയുമാണ് ഹരിവൻഷ്. 20 വര്‍ഷം ഹിന്ദി ദിനപത്രമായ പ്രഭാത് ഖബറിന്റെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്നു. ഉത്തര്‍ പ്രദേശിലെ ബല്ലിയ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക