ഉലകനായകൻ കമൽ ഹാസന്റേതായി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് വിശ്വരൂപം 2. ഏറെ നാളത്തെ കാത്തിരിപ്പിനും നിയമക്കുരുക്കുകൾക്കുമൊടുവിൽ വിശ്വരൂപം 2 ഇന്ന് പ്രദർശനത്തിനെത്തി.
പതിവുപോലെ തന്നെ ഇത്തവണയും വ്യത്യസ്തമായ പ്രമേയവും ആഖ്യാനശൈലിയുമാണ് കമൽഹാസൻ ചിത്രത്തിലൊരുക്കിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കിയ ചിത്രം വേൾഡ് വൈഡ് റിലീസിംഗ് ആയിരുന്നു.
വിസാം അഹമ്മദ് കാശ്മീരി എന്ന റോ എജന്റിന്റെ വേഷത്തിലാണ് ചിത്രത്തിൽ കമല്ഹാസന് എത്തുന്നത്.
ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.
മികച്ചൊരു ആദ്യപകുതിയും മോശമല്ലാത്ത ഒരു രണ്ടാം പകുതിയുമാണ് ചിത്രത്തിനുള്ളത്. വിശ്വരൂപത്തിന്റെ ആദ്യപകുതിയിലേത് പോലെ രണ്ടാം ഭാഗത്തിലും തിരക്കഥയിലെ ഒതുക്കമാണ് എടുത്തുപറയേണ്ട ഘടകം. പ്രേക്ഷകരെ മുഴുവൻ സമയവും എൻഗേജ്ഡ് ആകുന്ന തരത്തിലുള്ള തിരക്കഥയാണ് ചിത്രത്തിനുള്ളത്.
പതിവുപോലെ കമൽഹാസൻ തന്റെ ഭാഗം ഗംഭീരമാക്കി. നാടാണെന്നതിലുപരി ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും കമൽ തന്നെയാണ്. ഇത് മൂന്നും ആ കൈകളിൽ ഭദ്രമായിരുന്നു. ആൻഡ്രിയ, പൂജാകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ.
തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക