കനത്ത മഴയെത്തുടർന്ന് ദുരിതത്തിലായ എറണാകുളം ജില്ലയിലെ ജനങ്ങൾക്ക് ആശ്വാസമായി നടൻ മമ്മൂട്ടിയുടെ സാന്നിധ്യം.
പറവൂര്‍ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട് എത്തിയാണ് മമ്മൂട്ടി ദുരിതമനുഭവിക്കുന്നവർക്ക് സഹായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. ദുരിതം അനുഭവിക്കുന്നവരെ കരുതാന്‍ എല്ലാവരും ഒറ്റ കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തേലത്തുരുത്തിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ക്യാമ്പിലാണ് മമ്മൂട്ടി എത്തിയത്. പ്രിയ താരം തങ്ങളെ കാണാന്‍ എത്തിയത് നാട്ടുകാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.
അധികൃതരോട് ആലോചിച്ച ശേഷം സഹായം അടിയന്തരമായി എത്തിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് നല്കി. സഹായവുമായി എംഎല്‍എ വി ഡി സതീശനും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക