സ്വകാര്യഭാഗങ്ങളില്‍ കറുപ്പും ദുര്‍ഗന്ധവുമുണ്ടാകുന്നതിന് പല കാര്യങ്ങളുണ്ട്.
ഇതില്‍ വൃത്തിക്കുറവു മുതല്‍ ഇന്ഫെക്ഷനുകള് വരെയുണ്ടാകും.എന്നാല്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങളും ഈ ഭാഗത്തെ കറുപ്പിനും ദുര്‍ഗന്ധത്തിനും ദുര്‍ഗന്ധത്തിനും കാരണമാകുന്നു.
വെളിച്ചെണ്ണ, മഞ്ഞള്‍
ഇവ രണ്ടും സമം ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ഇരുണ്ട നിറമകറ്റി ദുര്‍ഗന്ധം മാറുന്നതിനും ഇത് നല്ലൊരു പ്രതിവിധിയാണ്. മഞ്ഞളിനും വെളിച്ചെണ്ണയ്ക്കും സ്വാഭാവിക അണുനാശിനിയുടെ ശേഷിയുണ്ട്. ഇതുപോലെ വെളിച്ചെണ്ണയില ഫാറ്റി ആസിഡുകളും
തേനും തൈരും
തേന്‍ സ്വകാര്യഭാഗത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് ചൊറിച്ചില്‍ പോലുളള പ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കും. ഇതില്‍ നാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നത് നിറം നല്കാന് ഏറെ നല്ലതാണ്. അല്ലെങ്കില്‍ തേനും തൈരും കലര്‍ത്തി പുരട്ടാം.
ആര്യവേപ്പില
ഏറെ മരുന്നു ഗുണങ്ങളടങ്ങിയ ഒന്നാണ്. ആര്യവേപ്പില മഞ്ഞളും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് ദുർഗന്ധം അകറ്റും. ചൊറിച്ചല് നീക്കാനം നിറം ലഭിയ്ക്കാനും അണുബാധയകറ്റാനുമെല്ലാം ഇത് നല്ല വഴിയാണ്. ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ഈ ഭാഗം കഴുകുന്നതും അത്യുത്തമം തന്നെയാണ്.
കറ്റാര്‍വാഴ
ചര്‍മപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കറ്റാർവാഴ. അൽപം തേനോ നാരങ്ങാനീരോ പുരട്ടിയാൽ കറുപ്പ് നിറമാറും. ഇതിന്റെ ജെല്‍ പുരട്ടുന്നത് ചൊറിച്ചിലും അസ്വസ്ഥതയുമെല്ലാം അകറ്റും. ചര്‍മം മൃദുവാകും.
ഉപ്പിട്ട വെള്ളത്തില്‍
ഉപ്പിട്ട വെള്ളത്തില്‍ ഇരിയ്ക്കുന്നതാണ് മറ്റൊരു പ്രതിവിധി. ഉപ്പിന് കീടാണുക്കളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്.നിറവ്യത്യാസം വരുത്തില്ലെങ്കിലും ദുര്‍ഗന്ധവും ചൊറിച്ചിലുമെല്ലാം മാറും. ഉപ്പ് നല്ലൊരു അണുനാശിനിയാണ്.
ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഈ ഭാഗത്തെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള, ദുര്‍ഗന്ധത്തിനുള്ള നല്ലൊരു മരുന്നാണ്. വെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡ കലര്‍ത്തി ഈ ഭാഗം കഴുകാം. അല്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി പുരട്ടി 15 മിനിറ്റു ശേഷം കഴുകിക്കളയാം. ഇതും ഈ ഭാഗത്തെ കറുപ്പു നിറവും ദുര്‍ഗന്ധവുമെല്ലാം നീക്കിക്കളയും.
നാരങ്ങാനീരും പഞ്ചസാരയും
നാരങ്ങാനീരും പഞ്ചസാരയും അല്പം പനിനീരില്‍ കലര്‍ത്തി ഈ ഭാഗത്തു തേച്ചു പിടിപ്പിയ്ക്കാം. ഇതു പുരട്ടി അല്പനേരം മസാജ് ചെയ്യുക. പിന്നീട് 20 മിനിററു കഴിഞ്ഞു കഴുകിക്കളയാം. ഈ ഭാഗത്തെ കറുപ്പും ദുര്‍ഗന്ധവുമെല്ലാം അകറ്റാന്‍ ഇത് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക