ഒരുപാട് പുതുമുഖങ്ങളിലൊരാളായി വന്ന് മലയാള സിനിമാ ലോകത്തെ നായകനിരയിലേക്കുയർന്ന താരമാണ് നിവിൻ പോളി. യുവത്വത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനായ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിക്കുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാലോകം.
ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും താൻ കുടുംബത്തെ ഇപ്പോഴും മുറുകെ പിടിക്കാറുണ്ടെന്ന് താരം പറയുന്നു. ഇതിന് തന്നെ സഹായിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടി നൽകിയ ഉപദേശമാണെന്നും ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞു.
“ഒരു സെറ്റില്‍ നിന്ന് അടുത്ത സെറ്റിലേക്ക് ഓടുമ്പോഴും കുടുംബത്തെ മറന്നൊരു കളിയില്ല മമ്മൂട്ടിക്ക്. അതുതന്നെയാണ് മറ്റുള്ളവരില്‍ നിന്ന് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതും. അത്തരത്തിലുള്ള ഉപദേശം അദ്ദേഹം യുവതാരങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യാറുണ്ട്. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് നമ്മള് പുറത്തൊക്കെ പോകുന്നവരാണ്, എന്നാല്‍ വീട്ടിലുള്ളവരുടെ കാര്യം അങ്ങനെയല്ല, അവര്‍ എങ്ങും പോകുന്നില്ല അവരുടെ ലോകം അതാണ്, അതിനാല്‍ എത്ര തിരക്കുണ്ടായാലും കുടുംബത്തെ പരിഗണിക്കണമെന്ന് മുന്‍പൊരിക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. ആ ഉപദേശം ഇന്നും ഞാൻ അതേപോലെ ഉള്‍ക്കൊള്ളുന്നു; നിവിന്‍ പറഞ്ഞു.
എഞ്ചിനിയറിങ് പഠനത്തിനിടയിലാണ് നിവിനും ഭാര്യ റിന്നയും പ്രണയത്തിലായത്. ജോലി രാജി വെച്ച് സിനിമയിലേക്ക് പ്രവേശിക്കുകയാണെന്നറിഞ്ഞപ്പോള്‍ റിന്ന ശക്തമായ പിന്തുണ നല്‍കിയിരുന്നുവെന്ന് നിവിൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. താന്‍ ജോലി രാജി വെച്ച് വീട്ടിലിരുന്നപ്പോള്‍ അവളായിരുന്നു കാര്യങ്ങളെല്ലാം നോക്കിയത്. ഇപ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് റിന്നയാണ്. അവളുടെ യെസുകളാണ് തന്നെ താരമാക്കിയത്;.നിവിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക