ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, വയനാട്, ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കൂടാതെ മഴ കനത്തതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാര്‍ തുറന്നതോടെ ഇടുക്കിയിലേക്ക് ജലം ഒഴുകിയെത്തുന്നത് കൂടിയിരിക്കുന്നതിനാല്‍ ഇടുക്കി ഡാമില്‍ നിന്ന് സെക്കന്റില്‍ പത്ത് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകി വിടുന്നത്. ആയതിനാല്‍ ഭൂതത്താന്കെട്ടിന് താഴെ കാലടി മുതല്‍ ആലുവ വരെയുള്ള തീരദേശമേഖലയില്‍ വെള്ളപ്പൊക്കം കനക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക