എ ടി എമ്മിൽ പണം നിറയ്ക്കുന്നതിനായി പണം കൊണ്ട് പോകുന്നതിലും എ ടി എമ്മിൽ പണം നിറയ്ക്കുന്നതിലും കർശന നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ്.
നിബന്ധനകൾ
എ ടി എമ്മിൽ നിറയ്ക്കാനായി ഒറ്റത്തവണ അഞ്ചുകോടി രൂപയിൽ കൂടുതൽ കൊണ്ട് പോകരുത്.
രാത്രി ഒമ്പത് മണിക്ക് ശേഷം എ ടി എമ്മുകളിൽ പണം നിറയ്ക്കരുത്.
ഗ്രാമപ്രദേശങ്ങളിൽ ആറ് മണിക്ക് ശേഷം എ ടി എമ്മുകളിൽ പണം നിറയ്ക്കരുത്.
പണവുമായി പോകുന്ന വാഹനത്തിന് നേരെ ആക്രമണമുണ്ടായാൽ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവർ കൂടെയുണ്ടാകണം.
പണവുമായി പോകുന്ന സംഘത്തിന്റെ ആധാർ വിവരങ്ങളുൾപ്പടെയുള്ളവ സൂക്ഷിക്കണം.
പണവുമായി പോകുന്ന എല്ലാ വാഹനത്തിലും ജി എസ് എം പ്രകാരമുള്ള സുരക്ഷാ ആലാം ഘടിപ്പിച്ചിരിക്കണം.
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ് ബി ഐക്ക് നഷ്ടം 4,875.85 കോടി
പ്രതികരിക്കാൻ ഇവിടെ എഴുതുക