പ്രളയക്കെടുതിക്കിടയിലും ആശ്വാസമായി ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ താഴെയാണ് നിലവിലെ ജലനിരപ്പ്. ഇതോടെ അണക്കെട്ടില്‍നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.
ഇടമലയാര്‍, ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറിന്റെ തീരത്തുള്ളവരും ആലുവയിലുള്ളവരും വലിയ ദുരന്തം നേരിടുകയാണ്. ആലുവയില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. 60,000 വീടുകളാണ് ആലുവയില്‍ വെള്ളത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക