ഡൽഹിയിലെ നിരത്തുകളിൽ ഓടുന്ന വാഹനങ്ങളിലെ ഇന്ധനമേതെന്ന് തിരിച്ചറിയാനായി വാഹനങ്ങളിൽ പ്രത്യേക നിറങ്ങളിലുള്ള സ്റ്റിക്കർ പതിക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശത്തെ സുപ്രീം കോടതി അംഗീകരിച്ചു. ഹോളോഗ്രാം അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകൾ ഒട്ടിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം.
പെട്രോളും സിഎന്‍ജി ഇന്ധനവും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് ഇതനുസരിച്ച് ഇളം നീല നിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറും, ഡീസല്‍ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് ഓറഞ്ച് നിറത്തിലുള്ള സ്റ്റിക്കറുകളുമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പറഞ്ഞു.
ഗവണ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സെപ്റ്റംബര്‍ 30ന് വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കര്‍ ഒട്ടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കാന്‍ ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഹരിത നിറത്തിലുള്ള സ്റ്റിക്കറുകള്‍ ഒട്ടിക്കാന്‍ മന്ത്രാലയത്തെ പ്രതിനിധികരിച്ചെത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നദ്കര്‍ണിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു ; തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക