പ്രളയബാധിത മേഖലയിലെ മൊബൈല്‍ കണക്ഷനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കാന്‍ വിവിധ മൊബൈല്‍ കമ്പനികൾക്ക് നിര്‍ദ്ദേശം നല്കി.
വെള്ളപൊക്കം നേരിടുന്ന പ്രദേശങ്ങളിൽ മൊബൈല്‍ ടവറുകള്‍ പുനഃസ്ഥാപിക്കാനും ഇന്ധനം നിറയ്ക്കാനും മൊബൈല്‍ കമ്പനി ടെക്നീഷ്യന്മാര്ക്ക് അനുമതി നല്‍കും.
ഇതിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ജനറേറ്ററുകള്‍ക്ക് ആവശ്യമായ ഇന്ധനം ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക