എല്ലാ പ്രകൃതിദത്ത വസ്തുക്കളും പോലെ ഗ്ലിസറിൻ ചർമ്മത്തിലെ എല്ലാ പ്രശനങ്ങൾക്കും ,വീക്കം കുറയ്ക്കാനും,ചുവപ്പ് ,അണുബാധ എന്നിവ അകറ്റാനും ഉത്തമമാണ് .കൂടാതെ ഇതിന് മറ്റു ചില ഗുണങ്ങളും ഉണ്ട്.
ഗ്ലിസറിൻ അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കുകയും ചർമ്മത്തിന് ഈർപ്പം നിലനിർത്തുകയും പ്രായം കുറയ്ക്കുകയും ചെയ്യുന്നു. ഈർപ്പമില്ലായ്മയും കാലാവസ്ഥയും ചർമ്മത്തെ ജലാംശം ഇല്ലാത്തതാക്കി മാറ്റും. എന്നാൽ ഗ്ലിസറിൻ ചർമ്മത്തിലേക്ക് ഈർപ്പം ആഗീരണം ചെയ്യുന്നു. അതിനാൽ ചർമ്മം മെച്ചപ്പെടുന്നു.
കൂടാതെ ഗ്ലിസറിൻ മൃതകോശങ്ങളെ അകറ്റി പുതിയ കോശങ്ങൾ രൂപപ്പെടുത്തുന്നു. ഇങ്ങനെ പുതിയ കോശങ്ങൾ രൂപപെട്ടില്ലെങ്കിൽ ചർമ്മം ഇരുണ്ടതും വരണ്ടതുമായി മാറും. ഗ്ലിസറിൻ പുരട്ടുന്നത് വഴി ചർമ്മം മൃദുവും ഈർപ്പമുള്ളതാകുകയും ചെയ്യുന്നു.
അമിതമായ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന്റെ കൊളാജൻ അളവ് കുറയ്ക്കുകയും ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാൽ ഗ്ലിസറിൻ ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുകയും ചെറുപ്പം നിലനിർത്തുകയും ചെയ്യുന്നു. മുറിവ് ഉണക്കാനും അണുബാധ തടയാനും സഹായിക്കുന്നു ഗ്ലിസറിൻ അടങ്ങിയ വസ്തുക്കളിൽ 85 % നും ആന്റി ബാക്റ്റീരിയൽ ആന്റി വൈറൽ സ്വഭാവം ഉണ്ട്.
എന്നാൽ ഗ്ലിസറിൻ ഉപയോഗിക്കുമ്പോൾ ശീലിക്കേണ്ട മുൻകരുതലുകൾ
ചർമ്മത്തിന്റെ ഏതെങ്കിലും ഭാഗത്തു പുരട്ടി പാച്ച് ടെസ്റ്റ് ചെയ്യുക
മുഖത്ത് ഗ്ലിസറിൻ പുരട്ടി പുറത്തു പോകുമ്പോൾ സൺസ്ക്രീൻ കൂടി പുരട്ടുക
ഒട്ടുന്ന തരത്തിലുള്ള ക്രീമും ലോഷനുമായി ഗ്ലിസറിൻ മിക്സ് ചെയ്യരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക