ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയാകാന്‍ ബോളിവുഡ് താരം വിദ്യാ ബാലന് തയ്യാറെടുക്കുന്നു. ‘ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന വെബ് സീരിസിലാണ് താരം ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത്. റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ഈ സിനിമയുടെ അവകാശം വിദ്യ ബാലനും ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറും ചേര്‍ന്നാണ് വാങ്ങിയത്.
ഒരു സിനിമയില്‍ ഒതുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതൊരു വെബ് സീരീസ് ആക്കാന്‍ തീരുമാനിച്ചതെന്നും എത്ര സീസണുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും താരം വ്യക്തമാക്കി.
പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷിന്റെ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള വെബ് സിരീസാണിത്. 1975ലെ അടിയന്തരാവസ്ഥക്ക് വഴിവെച്ച കാരണങ്ങളും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പോരാട്ടവും കുടുംബജീവിതവുമെല്ലാം സാഗരിക ഘോഷിന്റെ പുസ്തകത്തിലുണ്ട്.
വെബ് സിരീസിനായി ധാരാളം ഗവേഷണം നടത്തേണ്ടതുണ്ടെന്നും തിരക്കഥ പൂര്‍ത്തിയാവത്തതിനാല്‍ ചിത്രീകരണം വൈകുമെന്നും വിദ്യ പറഞ്ഞു. ഇന്ദിരാ ഗാന്ധിയായി അഭിനയിക്കാന്‍ സാധിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു- വിദ്യ പറഞ്ഞു.അതേസമയം, ‘അതിയായ സന്തോഷമുണ്ട്, സ്ക്രീനിലെ ഇന്ദിരയെക്കാണാന്‍ കാത്തിരിക്കുന്നു’ എന്നാണ് സാഗരിക തന്റെ ട്വീറ്റില്‍ കുറിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക