രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലും എറണാകുളം നോർത്ത് പറവൂരിൽ ഗർഭിണികളുൾപ്പടെ നിരവധിയാളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വീടുകളുടെ ടെറസിലും മറ്റും ഇപ്പോഴും രക്ഷാപ്രവർത്തകരുടെ വരവും പ്രതീക്ഷിച്ചു നിരവധിപേരാണ് കാത്തിരിക്കുന്നത്.
ഭക്ഷണം പോലും തീർന്ന അവസ്ഥയിലാണ് ഇവിടുള്ളവർ ഉള്ളതെന്നാണ് വിവരങ്ങൾ. മാത്രവുമല്ല ഈ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങളുടെ ക്ഷാമവും അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരുടെ ശ്രദ്ധ എത്രയും പെട്ടെന്നെത്തിയില്ലെങ്കിൽ നിരവധി ജീവനുകളാണ് അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക