കാലവർഷക്കെടുതി വിതച്ച ദുരന്തത്തിൽ നിന്നും കേരളം കരകയറുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു. സംസ്ഥാനത്ത് ഇനി കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്ന ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ നിയന്തണവിധേയമാകുന്നുണ്ട്. രാവിലെ ആറ് മണിമുതൽ തന്നെ ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ചെങ്ങന്നൂരിലെ ആറായിരത്തിലേറെ ആളുകളെ കരയ്ക്കെത്തിച്ചു കൊണ്ടിരിക്കുകയാണ്.
കേരളത്തെ പുതുക്കി പണിയാൻ സഹായമഭ്യർത്ഥിച്ച് പിണറായി ജനങ്ങളിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക