കാലവർഷക്കെടുതിയിൽ ദുരന്തമുഖമായ കേരളത്തിന് കൈത്താങ്ങായി റിയൽ ന്യൂസ് കേരളയും. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ മേഖലകളിൽ നിന്നും പണമായും ആവശ്യസാധനങ്ങളായും സഹായം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏകദേശം ഒരു ലക്ഷത്തിലധികം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ഈ അവസരത്തിൽ പല ക്യാമ്പുകളിലും അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്.
ഈ അവസരത്തിൽ മധ്യ കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ച് ഓരോ ക്യാമ്പുകളിലേക്കും ആവശ്യമായ വസ്തുക്കൾ / ലഭ്യതക്കുറവുള്ള വസ്തുക്കൾ എന്നിവയുടെ ലിസ്റ്റ് തയ്യാറാക്കി സഹായിക്കാൻ തയ്യാറായ സുമനസ്സുകളുടെ/ സന്നദ്ധ സംഘടനകളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് റിയൽ ന്യൂസ് കേരളയുടെ റെസ്ക്യൂ ടീം.
എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ഭാഗങ്ങളിൽ ഇന്നലെ രാത്രി മുതൽ റിയൽ ന്യൂസ് കേരളം റെസ്ക്യൂ ടീമിന്റെ സേവനം ലഭ്യമാണ്. മധ്യ കേരളത്തിൽ പ്രവർത്തിക്കുന്ന ഏതൊരു ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യവസ്തുക്കൾക്ക് എന്തെങ്കിലും തരത്തിലുള്ള ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ശ്രീറാം ഓജസ് 9746293152
റിയൽ ന്യൂസ് കേരള 9074154561
നമുക്കൊന്നിച്ച് നിന്ന് കേരളത്തെ ഈ പ്രളയക്കെടുതിയിൽ നിന്നും കരകയറ്റാം.
കോടീശ്വരനായ പേറ്റിഎം ഉടമയുടെ വക ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന
പ്രതികരിക്കാൻ ഇവിടെ എഴുതുക