കേരളം പ്രളയക്കെടുതി നേരിടുന്നതിനിടയിൽ ഭീതിയും ആശങ്കയും വളർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നു എന്ന തരത്തിലുള്ള ഒരു ശബ്ദ സന്ദേശം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ.
നെന്മാറ സ്വദേശി അശ്വിന് ബാബു(19)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സന്ദേശത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്. കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെ തന്റെ പരിചയക്കാരനായ ജീവനക്കാരനാണ് തനിക്കീ സന്ദേശം കൈമാറിയതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ടായിരുന്നു.
ശബ്ദസന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുടര്‍ന്ന്, പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വക്ഷിയോഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക