ഇരട്ട പുകക്കുഴലുമായി ടാറ്റ ടിഗോര്‍ ജെടിപി വിപണിയിലേക്ക്.കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജെയം ഓട്ടോമൊട്ടീവ് കമ്പനിയുമായി ചേര്‍ന്നാണ് ടിഗോര്‍ ജെടിപിയെ കമ്പനി വികസിപ്പിക്കുന്നത്.
2018 ഓട്ടോ എക്സ്പോയിലാണ് പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃത ടിഗോര്‍ ജെടിപി കോണ്‍സെപ്റ്റിനെ ടാറ്റ പ്രദര്‍ശിപ്പിച്ചത്. അന്നു മോഡലില്‍ ഇരട്ട പുകക്കുഴല്‍ ഒരുങ്ങിയിരുന്നു. ടിഗോര്‍ ജെടിപിയുടെ പ്രൊഡക്ഷന്‍ പതിപ്പിലും ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ് സംവിധാനം തുടരുമെന്നു പുതിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
പ്രീമിയം ഫീച്ചറുകളും സ്പോര്‍ടി സ്റ്റൈലിംഗ് ഘടനയും കൊണ്ടു ടിഗോറില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ പുതിയ ടിഗോര്‍ ജെടിപിക്ക് കഴിയും.ടിഗോറിനെ പോലെ ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ടിഗോര്‍ ജെടിപിയും പിന്തുടരുന്നുണ്ട്. സാധാരണ ടിഗോറിനെക്കാളും ഉയര്‍ന്ന വിലയാണ് ടിഗോര്‍ ജെടിപിയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക