ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശനി ദോഷം മാറാന്‍ ശനിയാഴ്ചകളിലും ജന്മനക്ഷത്ര ദിവസവും ശാസ്താക്ഷേത്ര ദര്‍ശനം നടത്തുകയും ഉപവാസമനുഷ്ഠിക്കുകയും ചെയ്യുന്നത് ദോഷമകറ്റുമെന്നാണ് വിശ്വാസം.
ഒരിക്കലൂണോ പൂര്‍ണമായ ഉപവാസമോ തിരഞ്ഞെടുക്കാം. നീരാഞ്ജനമാണ് ശനി ദോഷശാന്തിക്കായി അയ്യപ്പക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ നടത്താറുള്ള പ്രധാന വഴിപാട്. വിവാഹിതര്‍ ശനി ദോഷ പരിഹാരത്തിനായി ക്ഷേത്രദര്‍ശനം നടത്തുന്നത് പങ്കാളിയോടൊപ്പമായാല് കൂടുതല്‍ നല്ലത്.
തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശനി ദശാകാലത്ത് ശാസ്താ ക്ഷേത്രദര്‍ശനം നടത്തുകയും യഥാശക്തി വഴിപാടുകള്‍ നടത്തുന്നതും ഉത്തമമാണ്.
പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രങ്ങളുടെ അധിപന് ശനി ആകയാല്‍ എല്ലാ ദശാകാലങ്ങളിലും ശുഭഫലങ്ങള്ക്കായി ശാസ്താ ക്ഷേത്ര ദര്‍ശനം നടത്താം.
ഇന്ന് രാവിലെ നിങ്ങൾ കണികണ്ടത് ഇവയാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഇതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക