ത്യാഗസ്മരണയിൽ ഇസ്ലാം മതവിശ്വാസികൾ ഇന്ന് കേരളത്തിൽ ബലിപ്പെരുന്നാൾ ആഘോഷിക്കുകയാണ്. പ്രളയം കേരളത്തിലൊന്നാകെ നാശം വിതച്ച ഈ വേളയിൽ വിപുലമായ ആഘോഷപരിപാടികൾ എല്ലാം തന്നെ ഒഴിവാക്കിയിട്ടുണ്ട്.
ബക്രീദിന്റെ യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കണമെന്ന് മലയാളികള്‍ക്ക് ബക്രീദ് ആശംസ നേര്‍ന്നുകൊണ്ടുളള സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നത്. പ്രളയക്കെടുതി നേരിടുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസവും സഹായവും പിന്തുണയും നല്‍കേണ്ട സന്ദര്‍ഭമാണിത്. മതജാതിരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായാണ് കേരളം ഈ ദുരന്തത്തെ നേരിടുന്നത്.
കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കുന്ന രീതിയിലുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ബക്രീദിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്താന്‍ എല്ലാവരും തയ്യാറാകണം. മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ദുരിതബാധിതരെ സഹായിക്കാന്‍ പള്ളികളിലും ഈദ് ഗാഹുകളിലും പിരിവ് നടക്കും. വലിയ രീതിയിലുള്ള ആഘോഷം ഒഴിവാക്കാന്‍ വിവിധ മഹല്ലുകളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/PinarayiVijayan/videos/527780900989576/
കേരളത്തിനു സൗജന്യ അരി നല്‍കാനാവില്ലെന്ന നിലപാട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക