കേരളത്തെ ദുരിതക്കയത്തിലാക്കിയ പ്രളയത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രശസ്ത ഹോളിവുഡ് താരവും ഓസ്കർ അവാർഡ് ജേതാവുമായ ലിയനാർഡോ ഡികാപ്രിയോ. ഒരു പരിസ്ഥിതി പ്രവർത്തകനും കൂടിയാണ് ഇദ്ദേഹം.
കേരളത്തിന് സംഭവിച്ച ദുരിതത്തെ ദി ന്യൂയോർക്ക് ടൈംസ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവഴുയാണ് ഡികാപ്രിയോ കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ചറിഞ്ഞത്. ദി ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത ഡികാപ്രിയോ റീട്വീറ്റ് ചെയ്തിരുന്നു.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പരിസ്ഥതി സംരക്ഷണത്തിന് കുറിച്ച് ബോധവത്കരിക്കാനും അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പ്രൊജക്ടുകളെ എകീകരിക്കാനും ദി ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന് എന്ന സംരംഭവും നടന് സ്ഥാപിച്ചിട്ടുണ്ട്.
Torrential rains at Kerala, India, have caused some of its worst floods in nearly a century, killing more than 300 people https://t.co/d661KBuHIs
— The New York Times (@nytimes) August 20, 2018
വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത് സർക്കാരിന്റെ പിടിപ്പുകേട്; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക