പ്രശസ്ത ബോളിവുഡ് പോൺ താരം സണ്ണി ലിയോണിന്റെ ഭർത്താവ് ഡാനിയേൽ വെബ്ബറും പോൺ നടനാണ്. എന്നാൽ ഡാനിയേൽ പോൺ ചിത്രത്തിലെ അഭിനയത്തിലേക്കെത്തിയ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സണ്ണി ഇപ്പോൾ.
സണ്ണി ലിയോണും ഡാനിയേൽ വെബ്ബറും പ്രണയത്തിലായിരുന്ന സമയത്ത് സണ്ണി മറ്റു പുരുഷന്മാരോടൊപ്പം പോൺ ചിത്രങ്ങളിലഭിനയിക്കുന്നത് ഡാനിയേലിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതോടു കൂടി സണ്ണി മറ്റ് പുരുഷന്മാരോടൊപ്പം അഭിനയിക്കുന്നത് തടയാനാണ് ഡാനിയേലും ഈ രംഗത്തേക്ക് കടന്നു വന്നത്.
പിന്നീട് ഇരുവരുമൊന്നിച്ച് നിരവധി പോൺ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഇവർ സ്വന്തമായി ഒരു പോൺ ഫിലിം നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു.
ഡാനിയേലിന്റെ സുഹൃത്ത് വഴിയാണ് സുന്നിയും ഡാനിയേലും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. തന്റെ അമ്മ മരിച്ചതുൾപ്പടെയുള്ള ജീവിതത്തിലെ ക്ലേശകരമായ സമയങ്ങളിൽ ഡാനിയേൽ തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് സണ്ണി പറയുന്നു.
ഏഴ് വർഷങ്ങളായി സണ്ണിയും ഡാനിയേലും ഒരുമിച്ചിട്ട്. കഴിഞ്ഞ വർഷം 21 മാസങ്ങൾ പ്രായമുള്ള പെൺകുഞ്ഞിനെ ഇവർ ദത്തെടുത്തിരുന്നു. മാർച്ച് നാലിന് വാടക ഗർഭ പാത്രത്തിലൂടെ ഇവർക്ക് 2 ആൺകുഞ്ഞുങ്ങളുമുണ്ടായി.
സൈറ നരസിംഹ റെഡ്ഡി; ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്ലർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക