പ്രളയക്കെടുതിയിലകപ്പെട്ട കേരളത്തിന് ലോകത്തിന്റെ നാനാതുറകളിൽ നിന്നും സഹായമെത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഷവോമി സ്മാർട്ട് ഫോണുകളുടെ നിർമ്മാതാക്കളും കേരളത്തെ സഹായിക്കാൻ മുന്നോട്ട് വന്നിരിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി കേടായ ഷവോമി ഫോണുകള്‍ യാതൊരു ചാര്‍ജ്ജും ഈടാക്കാതെ തീര്‍ത്തും സൗജന്യമായിത്തന്നെ സര്‍വീസ് ചെയ്തുകൊടുക്കും എന്നാണ് ഷവോമിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും.
ഇത് ആദ്യമായല്ല ഷവോമി കേരളത്തിന് സഹായവുമായി എത്തുന്നത്. ഇതിന് മുമ്പ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുള്‍ ചാര്‍ജ്ജ് നിറച്ച ഷവോമി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. അതിനു ശേഷമാണ് ഷവോമി ഇങ്ങനെയൊരു സൗകര്യവുമായി എത്തിയിരിക്കുന്നത്.
ഇന്ത്യന്‍ നിര്‍മ്മിത കവാസാക്കി നിഞ്ച എക്സ് ഇസഡ് -10ആർ ആർ -ന് വില കൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക