സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരീസ് കരണ്‍ജീത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറിയുടെ സീസൺ 2 ട്രെയ്ലർ പുറത്തിറങ്ങി. അമേരിക്കന്‍ പോണ് സിനിമാ രംഗത്തു നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള കരണ്‍ജീത് കൗര്‍ വോഹ്ര എന്ന സണ്ണി ലിയോണിന്റെ യാത്രയാണ് സീരീസിലൂടെ അനാവൃതമാവുന്നത്.
സണ്ണിയുടെ കുടുംബജീവിതവും പ്രണയവുമാണ് സീസണ് 2 പ്രധാനമായും കേന്ദ്രീകരിക്കുന്നത്. രാജ് അര്ജുന്, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവര്‍ പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. സീസണ് 2 അടുത്ത മാസം 18ന് സംപ്രേഷണം ചെയ്യും.
മണിരത്നം ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ ട്രെയിലർ 24 മണിക്കൂറില്‍ കണ്ടത് 4 മില്യണ്‍ ആളുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക