നിസ്സാരമെന്ന് തോന്നി പുരുഷന്മാർ തള്ളിക്കളയുന്ന ശരീരത്തിലുണ്ടാകുന്ന പല മാറ്റങ്ങളും ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങളാകാം. സമയത്തിന് ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ ലക്ഷണങ്ങൾ പിൽക്കാലത്തു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ താഴെ പറയുന്ന രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെക്കാണാൻ ഒട്ടും വൈകണ്ട.
ലൈംഗിക ശേഷിക്കുറവ്
ലൈംഗികപരമായി ഉണരുമ്പോഴോ സ്വയം ഭോഗം ചെയ്യുമ്പോഴോ ഉദ്ധാരണം നടക്കുകയും എന്നാൽ പങ്കാളിയുടെ അടുത്ത് ശരിയായ രീതിയിലുള്ള ലൈംഗികശേഷി പ്രകടിപ്പിക്കാനും സാധിക്കുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഒരു സെക്സോളജിസ്റ്റിന്റെ സഹായം തേടുക.
മലബന്ധം
എല്ലാവരേയും ബാധിക്കുന്ന ഒരു പൊതു അവസ്ഥയാണ് മലബന്ധം. എന്നിരുന്നാലും, ചില ആളുകൾക്ക്, മലബന്ധം ദീർഘകാല വേദനയ്ക്കും അസ്വാരസ്യത്തിനും രക്തസ്രാവത്തിനും കാരണമാകും. മലബന്ധം തടയുന്നതിന് അനുയോജ്യമായ ഭക്ഷണക്രമീകരണമാണ് ആദ്യം വേണ്ടത്. ജീവിതശൈലിയും അതനുസരിച്ച് ക്രമപ്പെടുത്തുക. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക, വെള്ളം കുടിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം.
ഈ മാറ്റങ്ങൾ പിന്തുടർന്നിട്ടും മലബന്ധം വീണ്ടും വില്ലനാവുകയാണെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടണം.
അസിഡിറ്റി
അസിഡിറ്റി ഒട്ടുമിക്ക എല്ലാവരിലും കാണുന്ന ഒരവസ്ഥയാണ്. എന്നാൽ ,വളെരയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ അസിഡിറ്റി തുടരുകയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടണം. ശരിയായ സമയത്ത് ചികിത്സ ലഭ്യമായില്ലെങ്കിൽ ഇത് പില്ക്കാലാത്ത് അൾസർ, അന്നനാളത്തിലെ കാൻസർ തുടങ്ങിയവയ്ക്ക് കാരണമായേക്കാം.
മൂത്രമൊഴിക്കുമ്പോഴുള്ള വേദന രക്തസ്രാവം
സാധാരണ രീതിയിലുള്ള മൂത്രവിസർജ്ജനത്തിൽ രക്തത്തിന്റെ അംശം കാണാറില്ല. അതിനാൽ തന്നെ മൂത്രമൊഴിക്കുന്ന സമയത്ത് രക്തത്തിന്റെ അംശമോ വേദനയോ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. മൂത്രശയ അണുബാധ കാരണമോ കിഡ്നിയിലെ അണുബാധ കാരണമോ മൂത്രാശയ കല്ല് കാരണമോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. 50 വയസിനു മുകളിലുള്ളവരിൽ ഈ അവസ്ഥ ചിലപ്പോൾ പ്രോസ്റ്റേറ്റ് കാൻസറിന്റെ വരെ ലക്ഷണമാകാം.
കഠിനമായ നെഞ്ച് വേദന
മസിൽ പിടുത്തം, ഗ്യാസ്, തുടങ്ങി ഹൃദയ സ്തംഭനത്തിന്റെ വരെ ലക്ഷണമാണ് നെഞ്ച് വേദന. നെഞ്ച് വേദന 15 മിനുട്ടിലധികം നീണ്ടു നിൽക്കുകയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയോ ചെയ്താൽ ഉടൻ തന്നെ തന്നെ ആശുപത്രിയിലെത്തുക.
വൃഷണസഞ്ചിയിലെ മുഴകൾ
വൃഷണസഞ്ചിയിലെ മുഴകൾ ഇപ്പോഴും കാൻസർ ആകാൻ സാധ്യത ഇല്ലെങ്കിലും വൃഷണസഞ്ചികളിൽ വേദനയോ തടിപ്പോ മുഴകളോ കണ്ടാൽ ഒട്ടും താമസിക്കാതെ ഡോക്ടറെ കാണുക.
ആദ്യ സെക്സിനു ശേഷം സ്ത്രീകൾക്ക് ഈ മാറ്റങ്ങളുണ്ടാകുന്നുണ്ടോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക