ദിനംപ്രതി പുതിയ റെക്കോർഡുകൾ സ്വന്തമാക്കുന്ന ജിയോ പുതിയ ഒരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് സേവനദാതാക്കൾ എന്ന റെക്കോർഡ് ആണ് ജിയോയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളെ പിന്തള്ളിയാണ് ജിയോ ഈ നേട്ടത്തില്‍ എത്തിയത്.
ഏറ്റവും കുറഞ്ഞ നിരക്കും ശരാശരി വേഗമുള്ള 4 ജി നെറ്റ്വര്‍ക്കുമാണ് ജിയോയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ജിയോഫോണില്‍ പോലും ഇന്റര്‍നെറ്റ് ലഭ്യമാക്കിയാണ് ജിയോയുടെ നേട്ടം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ട്രായിയുടെ കണക്കുകള്‍ അനുസരിച്ച് 49.4 കോടിയാണ്. ഇതില്‍ ജിയോയുടെ പങ്കാളിത്തം 37.7 ശതമാനമാണ്. 2016 സെപ്റ്റംബറില്‍ തുടങ്ങിയ ജിയോയ്ക്ക് ഇപ്പോള്‍ 20 കോടിയോളം വരിക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക