കേരളത്തെ അപമാനിക്കാനും ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നും കാണിച്ച് റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ്. സി.പി.ഐ.എം നേതാവ് പി.ശശിയാണ് അർണബിനെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളിയെന്ന നിലയില്‍ താനും അപമാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മാനനഷ്ടക്കേസ് നല്‍കിയതെന്ന് പി.ശശി വിശദീകരിച്ചു. അപമാനകരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത അതേ പ്രാധാന്യത്തോടെ അര്‍ണബ് മാപ്പപേക്ഷ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ശശി പറഞ്ഞു.
പീപ്പിള്‍ ലോ ഫൗണ്ടേഷന് അധ്യക്ഷനെന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജ്ജി പരിഗണിക്കുന്നതിനുള്ള തീയതി നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക