നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഇപ്പോഴും കാണുന്ന ഒന്നാണ് ചെറുപയർ. ചെറുപയർ കൊണ്ട് ഈസിയായി തയ്യാറാക്കാവുന്ന ഒരു കട്ലറ്റിന്റെ റെസിപ്പി ഇന്ന് പരിചയപ്പെടാം
ചേരുവകൾ
ചെറുപയർ – ഒരു കപ്പ്
സവാള – 1
പച്ചമുളക് – രണ്ടോ മൂന്നോ
ഇഞ്ചി – ചെറിയ കക്ഷണം
ഓയിൽ ഉപ്പ് – ആവിശ്യത്തിന്
മുളക് പൊടി – അര സ്പൂൺ
ഗരം മസാല- അര സ്പൂൺ
മുട്ട- രണ്ടെണ്ണം
ബ്രെഡ് പൊടി – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ കുതിർത്ത് വയ്ക്കുക.
കുതിർത്ത ചെറുപയർ ഒരു മിക്സിയുടെ ജാറിൽ ഒട്ടും വെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുക്കുക.
ഒരു ബൗളിൽ അരച്ചെടുത്ത പയറിൽ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സ് ചെയ്യുക.
കട്ലറ്റിന്റെ ആകൃതിയിൽ കയ്യിൽ പരത്തി എടുക്കുക.
മിക്സ് ലൂസായി എന്ന് തോന്നുവാണെങ്കിൽ മാത്രം ഒരു ഉരുളക്കിഴങ്ങ് പുഴുങ്ങി ചേർക്കാം.
ഷെയ്പ്പ് ചെയ്ത കൂട്ട് മുട്ടയിൽ മുക്കി ബ്രെഡ് പൊടി കവർ ചെയ്ത് ചൂടായ എണ്ണയിൽ തീ കുറച്ച് വറുത്തെടുക്കുക.
ടൊമാറ്റോ സോസിനൊപ്പം ചൂടോടെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക