മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിലെ ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാനം മലയാളികളുടെ മനസ്സിൽ എന്നും പുതുമയോടെ നിലനിൽക്കുന്നു. ഈ ഗാനത്തിൽ നാഗവല്ലിയായി നിറഞ്ഞാടിയ ശോഭനയും നാഗവല്ലിയുടെ രാമനാഥനായി അഭിനയിച്ച ഡോ. ശ്രീധര്‍ ശ്രീറാമും നൃത്തച്ചുവടുകൾ കോൺസ് വിസ്മയം തീർക്കുകയായിരുന്നു.
സിനിമ ഇറങ്ങിയതിന് ശേഷവും നിരവധി വേദികളിൽ ശോഭന വീണ്ടും ഈ ഗാനത്തിന് ചുവടു വയ്ക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ രാമനാഥനായി അഭിനയിച്ച ഡോ. ശ്രീധര്‍ ശ്രീറാം വീണ്ടും ആ നൃത്തം ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗമായിട്ടാണ് ശ്രീധർ വീണ്ടും രാമനാഥനായി ചുവടു വച്ചത്. പക്ഷെ തവണ നാഗവല്ലിക്ക് പകരം ശ്രീധറിനോടൊപ്പം ചുവടു വച്ചത് സ്വന്തം ഭാര്യ തന്നെയാണ്.
പഴയ ടി ഷർട്ടുകൾ ഇനി വലിച്ചെറിയണ്ട; സ്റ്റൈലായി ഉപയോഗിക്കാൻ 20 വഴികൾ; വീഡിയോ കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക