കളിത്തോക്കു കാട്ടി ഭീക്ഷണിപ്പെടുത്തിയ ഹോളിവുഡ് നടിയെ പോലീസുകാർ വെടിവച്ചു കൊന്നു. ‘ഇആർ’ എന്ന പ്രമുഖ ടി വി സീരീസിലൂടെ ശ്രദ്ധ നേടിയ നടി വെനേസയാണ് കൊല്ലപ്പെട്ടത്. 49 വയസായിരുന്നു.
ക്ഷേമാന്വേഷണത്തിനായി പോലീസ് വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. കാളിങ് ബെൽ അടിച്ചു കാത്തുനിന്ന പോലീസുകാർക്ക് മുന്നിലേക്ക് കളിത്തോക്ക് ചൂണ്ടിക്കൊണ്ടാണ് വെനേസ എത്തിയത്. ഇത് മനസിലാക്കാതെ നിരവധി തവണ തോക്ക് താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും വെനേസ ഇത് തുടരുകയായിരുന്നു. ഇതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു.
1994 മുതൽ 97 വരെ സംപ്രേക്ഷണം ചെയ്തിരുന്ന ഹോളിവുഡ് സീരീസായ ഇആറിൽ വെണ്ടി ഗോൾഡ്മാൻ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് വെനേസയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക