സിനിമയില്‍ മറ്റ് താരങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുള്ള രംഗങ്ങള്‍ കുറയ്ക്കുന്നതിന് ശ്രമിക്കാറില്ലെന്നും അതിന് താല്പര്യമില്ലെന്നും ടൊവീനോ തോമസ്. ഞാനും അത്തരം വേഷങ്ങള്‍ ചെയ്തു വന്നിട്ടുള്ള വ്യക്തിയാണ്. ചെറിയ സീനുകളില്‍ നിന്നാണ് ഞാനും തുടങ്ങിയതെന്ന് താരം പറയുന്നു.
അതുപോലെ തിരക്കഥയില്‍ താന്‍ കൈ കടത്താറില്ലെന്നും എന്നാല്‍ അത് ഇഷ്ടമായില്ലെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യം തനിക്കുണ്ടെന്നും ടൊവീനോ വ്യക്തമാക്കി. “സ്വാഭാവികമായി വരുന്ന കഥാപാത്രങ്ങളെ ഞാനായി മാറ്റില്ല എന്നത് ബോധപൂര്‍വമായി എടുത്ത തീരുമാനമാണ്. തിരക്കഥയുമായി ഒരു സംവിധായകന് വരുമ്പോള്‍ അതില്‍ എനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാന്‍ എനിക്ക് കഴിയില്ല.
എന്നാൽ തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അല്ലാതെ, എനിക്ക് പ്രധാന്യം കുറഞ്ഞു പോയി, അത് കൂട്ടണം. എന്നാല്‍ ചെയ്യാം എന്ന് പറയില്ല,’ ടൊവീനോ പറഞ്ഞു.
തെലുങ്ക് നടന്റെ മൃതദേഹത്തിനൊപ്പം നിന്ന് ആശുപത്രി ജീവനക്കാരുടെ സെല്‍ഫി
പ്രതികരിക്കാൻ ഇവിടെ എഴുതുക