പ്രളയബാധിത ജില്ലകളിലെ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള അവസാന തീയതി നീട്ടി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത മേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബില്ല് അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഏഴ് ജില്ലകളിലെയും സെക്ഷൻ ഓഫീസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് എടുക്കുന്നതും ബില്‍ തയ്യാറാക്കി നല്‍കുന്നതും ഒരു ബില്ലിംഗ് സൈക്കിള്‍ ദീര്‍ഘിപ്പിച്ചു. ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പണം അടയ്ക്കാനുള്ള തീയതി 31.01.2019 വരെ നീട്ടി നല്‍കിയിട്ടുണ്ട്. ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്കാന് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും സ്പെഷ്യല്‍ ഓഫീസര്‍ റവന്യൂവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റി കണക്ഷന് ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനമായിയ്യുണ്ട്.
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചുമതല കൈമാറിയില്ല; ഇ പി ജയരാജൻ അധ്യക്ഷത വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക