മലയാളത്തിലെ നടന്മാർ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ നൽകിയിരുന്നു. ഒരു സിനിമയ്ക്ക് മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന നായകന്മാർ ഇവിടെയുമുണ്ടെന്നും അവരൊക്കെ പ്രഭാസിനെ കണ്ടു പഠിക്കണമെന്നും കടകംപള്ളി പറഞ്ഞു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണ മേഖല സംഘടിപ്പിച്ച കെയർ കേരള പദ്ധതിയുടെ ഉത്ഘാടന ചടങ്ങിനിടയിലാണ് മന്ത്രി പ്രഭാസിന്റെ വാനോളം പുകഴ്തിത്തിയത്. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 1500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനായി 75 കോടി രൂപ സംഘങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് സഹകരണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക