ഫുട്ബോള്‍ മൈതാനത്ത് ഒളിമ്പിക് സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട് അരങ്ങേറ്റം കുറിച്ചു. ഓസ്ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സിനായാണ് ബോള്‍ട്ട് ബൂട്ടണിഞ്ഞത്. 95-ാം നമ്പര്‍ ജഴ്സി അണിഞ്ഞ ബോള്‍ട്ടിനെ ആരാധകര്‍ ആരവത്തോടയാണ് വരവേറ്റത്.
സെന്‍ട്രല്‍ കോസ്റ്റ് സെലക്ടിനെതിരായ സൗഹൃദ മത്സരത്തിന്റെ 72-ാം മിനിറ്റിലാണ് ബോള്‍ട്ട് കളത്തിലെത്തിയത്. മത്സരത്തില്‍ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്സ് 6-1നു വിജയിച്ചു. കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ഫുട്ബോളിലും തനിക്ക് കഴിവുണ്ടെന്ന് തെളിയിക്കാന്‍ സ്പ്രിന്റിലെ ലോകറിക്കാര്ഡുകാരനു സാധിച്ചു.
കൂടാതെ പ്രഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം നടത്തിയ ബോള്‍ട്ടിനെ ഫിഫ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക