ക്ലൈമാക്സിലും ട്രോളന്മാർ വെറുതെ വിട്ടില്ല പരസ്പരത്തെയും ദീപ്തി ഐ പി എസിനെയും പിന്നെ ബേക്കറി സൂരജേട്ടനേയും. പത്തുമണിക്ക് വീട്ടിൽ കയറുന്നവരാണ് തന്റെ സീരിയലിനെ വിമർശിക്കുന്നതെന്ന് താരം ഫേസ്ബുക് ലൈവിലൂടെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സീരിയലിന്റെ അവസാന രംഗം ദീപ്തി ഐ പി എസ് മരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുതിരിക്കുന്നത്.
’അകാലത്തില്‍ പൊലിഞ്ഞ കര്മകുശലയായ ഐ.പി.എസ് രത്നം’ എന്നാണ് പലരും ദീപ്തിയെ വിശേഷിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇതിനെയും ദീപ്തി ഐ പി എസ് ആയി വേഷമിട്ട ഗായത്രി അരുൺ പോസിറ്റീവ് ആയി കണ്ടിരിക്കുകയാണ്.ഇതിനു താരം മറുപടിയും നൽകി.
“വേറെ ഒരു കഥാപാത്രത്തിനും ഇത്രയും ഓണ്‍ലൈന്‍ പ്രമോഷന് കിട്ടിയിട്ടില്ല; ദീപ്തി ഐപിഎസിന്റെ മരണം ആഘോഷിച്ച എല്ലാവര്ക്കും നന്ദി”.
പ്രതികരിക്കാൻ ഇവിടെ എഴുതുക