പുതുവൈപ്പ് കുഫോസ് ക്യാമ്പസിൽ ഭക്ഷ്യയോഗ്യമായ ജീവനുള്ള ജൈവ മത്സ്യങ്ങളുടെ വിൽപ്പന നാളെ നടക്കും. രാസവസ്തുക്കളോ കീടനാശനികളോ ഹോര്‍മോണോ ഉപയോഗിക്കാതെ പൂര്‍ണമായും ജൈവ മാര്‍ഗത്തില്‍ കുഫോസ് തന്നെ കൃഷി ചെയ്ത കണമ്പ്, തിരുത, തിലാപ്പിയ, കരിമീന്‍, പൂമീന്‍ എന്നീ മത്സ്യങ്ങളാണ് വില്‍പ്പനക്ക് തയ്യാറായിരിക്കുന്നത്.
ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് വില്‍പ്പന. ആവശ്യക്കാര്‍ ചൂണ്ടിക്കാണിക്കുന്ന ജീവനുള്ള മത്സ്യം അപ്പോള്‍ തന്നെ പിടിച്ചു നല്‍കും. കരിമീന്‍ (400), കണമ്പ്(300) തിരുത (350), തിലാപ്പിയ (140) എന്നിങ്ങനെയാണ് മീനിന്റെ വില.
ജീവനുള്ള മത്സ്യം പിടിച്ചു നല്കുമ്ബോള് 25 ശതമാനം അധിക വില നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് – ഫോണ്‍: 9446684355, 9497361061.
പ്രതികരിക്കാൻ ഇവിടെ എഴുതുക