പ്രഥമ ബഹിരാകാശ യാത്രയ്ക്കൊരുങ്ങി യു എ ഇ. ആദ്യമായി ബഹിരാകാശത്തേക്ക് പറക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ദുബായ് ഭരണാധികാരി ട്വിറ്ററിലൂടെ പുറത്ത് വിട്ടു. ഹസ്സാ ആലി അബ്ദാന് ഖല്ഫാന് ആല് മന്‍സാരിയും, സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാസിയുമാണ് യു എ ഇയിൽ നിന്നും ആദ്യമായി ബഹിരാകാശത്തേക്ക് പറക്കുന്നവർ. യു എ ഇയുടെ അസ്ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ അവസാന ഘട്ടത്തില്‍ എത്തിയ ഒന്‍പതു പേരില്‍ നിന്നുമാണ് ഇവരിരുവരെയും തിരഞ്ഞെടുത്തത്.
റഷ്യന്‍ സ്പേസ് ഏജന്‍സിയായ റാസ്മോക്കസില്‍ നടന്ന പരിശീലനങ്ങള്‍ക്കൊടുവിലാണ് ഇവരെ യാത്രക്കായി തിരഞ്ഞെടുത്തത്. കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ഇവര്‍ റഷ്യയിലേക്ക് പോകും. ഇവരില്‍ ഒരാള്‍ അമേരിക്കയുടെയും റഷ്യയുടെയും യാത്രികരോടൊപ്പം ഏപ്രില്‍ 19 ന് ബഹിരാകശത്തേക്ക് യാത്രതിരിക്കും.
We announced today our first astronauts to the International Space Station: Hazza Al Mansouri and Sultan Al Nayadi. Hazza and Sultan represent all young Arabs and represent the pinnacle of the UAE's ambitions.
Congratulations to the people and youth of the Emirates pic.twitter.com/UNqRXdtsjS
— HH Sheikh Mohammed (@HHShkMohd) September 3, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക