കൊല്‍ക്കത്തയില്‍ പാലം തകര്‍ന്ന് അപകടം. ഡയമണ്ട് ഹാര്‍ബര്‍ റോഡിലെ മജെര്‍ഹട്ട് പാലമാണ് തകര്‍ന്നു വീണത്. അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന പാലത്തിൽ അകപ്പെട്ട വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മിനിബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കുന്നത്.
പരിക്കേറ്റവരെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക