വിമാനത്തിനുള്ളിൽ വച്ച് തമിഴ്നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദരാജന്റെ മുന്നിൽ വച്ച് മോദി വിരുദ്ധ മുദ്രാവാക്യം മുഴക്കിയ വിദ്യാർത്ഥിനി അറസ്റ്റിൽ. കാനഡ മോണ്ട്രിയല് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ സോഫിയ ലൂയിസാണ് അറസ്റ്റിലായത്.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സോഫിയ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചു. തുടര്‍ന്ന് വിമാനമിറങ്ങിയിട്ടും എയര്‍പോര്‍ട്ടില്‍ വെച്ച് സൗന്ദരാജനും സോഫിയയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിമാനത്തിനുള്ളില്‍ വെച്ചല്ല മുദ്രാവാക്യം മുഴക്കേണ്ടതെന്നും വിമാനത്തിനകം ഒരു പൊതു സ്ഥലമല്ലെന്നും സൗന്ദരാജന്‍ പറയുന്നത് വീഡിയോകളില്‍ വ്യക്തമാണ്. എന്റെ മുഖത്ത് നോക്കി ബിജെപി ഫാസിസ്റ്റ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടണമെന്ന് പറയുമ്പോൾ ഞാന്‍ മൗനം പാലിക്കണമോ? ഇതാണോ അഭിപ്രായ സ്വാതന്ത്ര്യം എന്നും സൗന്ദരാജന്‍ ചോദിക്കുന്നുണ്ട്.
സോഫിയ ഒരു തീവ്രവാദിയാണെന്നും സോഫിയക്ക് പിന്നില്‍ ഏതെങ്കിലും സംഘടനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും സൗന്ദരരാജൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക