സ്ട്രൈറ്റനിംഗ് ചെയ്തതിനെ പിന്നാലെ അമിതമായ മുടി കൊഴിച്ചിലില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മൈസൂരുവില്‍ ബിബിഎ വിദ്യാര്‍ഥിനിയായ നേഹയാണ് ജീവനൊടുക്കിയത്. കുടക് സ്വദേശിനിയായ നേഹ ഗംഗമ്മ എന്ന പതിനെട്ടുകാരിയാണ് നദിയില്‍ ചാടി ജീവനൊടുക്കിയത്.
മുടി കൊഴിയുന്നതു കാരണം താന്‍ ഇനി കോളജിലേക്കു പോവുന്നില്ലെന്നും തൊലിയിലും അലര്‍ജി കണ്ടുതുടങ്ങിയെന്നും പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 28ന് സ്വദേശമായ കുടകിലേക്ക് മടങ്ങുകയാണെന്നു പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞിരുന്നെങ്കിലുംകാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം ബെലേലെയിലെ ലക്ഷ്മണ തീര്‍ഥ പാലത്തിനു സമീപത്തുനിന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മൈസൂരു വിവി മൊഹല്ലയിലെ ബ്യൂട്ടി പാര്‍ലര്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക