ഇന്നത്തെകാലത്ത് എല്ലാവർക്കും തിരക്കാണ്. ഒന്നിനും സമയമില്ല. എന്തിനേറെ പറയണം സമാധാനമായിട്ട് കുളിക്കാൻ പോലും സാധിക്കാറില്ല. കുളിച്ചെന്നു വരുത്തിയാണ് പലരും ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങുന്നത്.
എന്നാൽ നന്നായി കുളിക്കുന്നത് പോലെ മനസ്സിനെയും ശരീരത്തെയും റിഫ്രഷ് ചെയ്യുന്ന മറ്റൊരു കാര്യവുമില്ല. കുളിയിലൂടെ കൂടുതൽ ഫ്രഷ് ആകാൻ ചില വഴികൾ ഇതാ.
മഴക്കാലത്ത് കുളിക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കുളിക്കുക. അതേസമയം സന്ധ്യകഴിഞ്ഞ് കുളിക്കുമ്പോൾ തല നനയ്ക്കാതെ കുളിക്കുന്നതാകും നല്ലത്. എന്നാൽ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി കുളിക്കുന്നത് ആരോഗ്യകരമല്ല. പ്രത്യേകിച്ച് പനിക്കു ശേഷം കുളിക്കുമ്പോൾ. പകരം തിളപ്പിച്ച് ആറിയ വെള്ളത്തിൽ കുളിക്കുന്നതാണ് ഉചിതം.
അതുപോലെ ആദ്യം തല കഴുകിയശേഷം ശരീരം കുളിക്കുന്നതാണ് കൂടുതൽ നല്ലത്. മുടിയിൽ ഉണങ്ങിയ തോർത്ത് കൊട്ടിവച്ച ശേഷം വേണം ശരീരം വൃത്തിയാക്കാൻ.
കാൻസർ ഒഴിവാക്കണോ; എന്നാൽ പായ്ക്കറ്റ് ജ്യൂസിനോട് ബൈ പറഞ്ഞോളൂ; കാരണം അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക