ക്രെയിൻ തകർന്നുവീണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ആറ് നിർമാണ തൊഴിലാളികൾ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്ഗാറിൽ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനാണ് തകർന്നതെന്ന് ടെഹ്റാൻ അഗ്നിശമനസേനാ വിഭാഗം വക്താവ് അറിയിച്ചു.
അതേസമയം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക