ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും നെല്ലിക്ക നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുപോലെ നിരവധി രോഗത്തിനുള്ള അവസാന വാക്കായി പലപ്പോഴും നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. കൂടാതെ നെല്ലിക്ക കൊണ്ട് ചര്‍മ്മത്തിലുള്ള പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണെന്ന് നോക്കാം.
സൗന്ദര്യസംരക്ഷണത്തിന് നെല്ലിക്ക ഉപയോഗിച്ചാല്‍ അത് നമുക്ക് നിറം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.അതുപോലെ ചര്‍മ്മത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന കലകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും അതിന് കരുത്ത് പകരുന്നതിനും സഹായിക്കുന്നു പലപ്പോഴും നെല്ലിക്ക നീര്. ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ഒളിഞ്ഞിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വിറ്റാമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കൂടാതെ പിഗ്മേന്റെഷന് കുറക്കുന്നതിനും നെല്ലിക്ക നീര് സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ഇത്തരം അവസ്ഥകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നക്. ചര്‍മ്മത്തിലെ പിഗ്മെന്റേഷന് കുറച്ച് ആരോഗ്യമുള്ള ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നു.
നെല്ലിക്ക നീര് മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുഖക്കുരു പാടിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല തരത്തിലുള്ള പാടുകള്‍ പലപ്പോഴും ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നു. ഇത് പലപ്പോഴും നമ്മളെ പെട്ടെന്ന് വയസ്സാക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചര്‍മ്മത്തിലെ വെളുത്ത പാടുകള്‍ ഇല്ലാതാക്കി ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് നെല്ലിക്ക നീര് സഹായിക്കുന്നു.
ചർമ്മകാന്തിക്ക് ഏറ്റവും ഉത്തമം; ഇനി സോപ്പിനു പകരം ചെറുപയർ പൊടി ശീലമാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക